ഒഡിഷയിലെ ഭുവനേശ്വറിലും മഹാരാഷ്ട്രയിലെ മുംബൈയിലും ഉണ്ടായ തീപിടുത്തങ്ങളിലായി 21 പേര്‍ മരിച്ചു. ഭുവനേശ്വറില്‍ തിങ്കളാഴ്ച വൈകിട്ട് ഒരു സ്വകാര്യ ആശുപത്രിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഇവിടെ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു.
രണ്ടാം നിലയിലെ ഡയാലിസിസ് വാര്‍ഡിലും അടുത്തുള്ള തീവ്ര പരിചരണ വിഭാഗത്തിലുമാണ് തീ പിടിച്ചത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ പറഞ്ഞു.