Skip to main content
Kakkanad

കാക്കനാട് ജില്ലാജയിലിനും ചിറ്റേത്തുകരയ്ക്കുമിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ തീപിടുത്തം. രാവിലെ 11 മണിയോടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്നുകിടക്കുന്ന പറമ്പിലാണ് സംഭവം.

 

kakkanad-fire-accident

തീപടരുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിശമന സേനയില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തൃക്കാക്കരയില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. നാശ നഷ്ടങ്ങള്‍ ഒന്നും ഇല്ല. പറമ്പിനോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണ് തീ പടരാന്‍ കാരണമായത്. വേനല്‍ കാലം അടുത്തതോട് കൂടി ഇവിടത്തെ പുല്ലെല്ലാം വാടിത്തുടങ്ങിയിരുന്നു.

 

kakkanad-fire-accident

ഇത് എല്ലാക്കൊല്ലവും ആവര്‍ത്തിക്കാറുണ്ടെന്നും കഴിഞ്ഞകൊല്ലം കാക്കനാട്ടെ പലസ്ഥലങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തൃക്കാര  യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹസൈനാര്‍ എന്‍.എച്ച് പറഞ്ഞു. ഇന്‍ഫോപാര്‍ക്കിലും കഴിഞ്ഞ ആഴ്ച ഇതുപോലെ തീ പിടുത്തമുണ്ടായിരുന്നു. വേനല്‍ക്കാലം അടുക്കുന്നതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags