ഭുവനേശ്വറിലും മുംബൈയിലും തീപിടുത്തം; 21 മരണം

Tue, 18-10-2016 10:30:33 AM ;

ഒഡിഷയിലെ ഭുവനേശ്വറിലും മഹാരാഷ്ട്രയിലെ മുംബൈയിലും ഉണ്ടായ തീപിടുത്തങ്ങളിലായി 21 പേര്‍ മരിച്ചു. ഭുവനേശ്വറില്‍ തിങ്കളാഴ്ച വൈകിട്ട് ഒരു സ്വകാര്യ ആശുപത്രിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഇവിടെ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു.

 

രണ്ടാം നിലയിലെ ഡയാലിസിസ് വാര്‍ഡിലും അടുത്തുള്ള തീവ്ര പരിചരണ വിഭാഗത്തിലുമാണ് തീ പിടിച്ചത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ പറഞ്ഞു.

 

മുംബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഒരു അപാര്‍ട്ട്മെന്റിന്റെ ഇരുപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. രണ്ട് പേര്‍ മരിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.  

Tags: