Skip to main content

ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ

വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.

സാഹിത്യ അക്കാദമിയുടെ ഉത്സവവും 'ഞാൻ ' തടവറയും

സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിക്കേണ്ട മലയാളി

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല

ഐ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ പ്രയാസം

കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.
Subscribe to Society