മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്.
ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ഇന്ന് ചോദ്യം ചെയ്യും
ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.
നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
