കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്
പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട പന്ത്രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മാതാപിതാക്കളെ കാണാനായി വിദ്യാര്‍ത്ഥിയായ അലി സയീദും യെച്ചൂരിയും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ് ആദ്യം പരിഗണനക്കെടുത്തത്.
അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രത്യേക അധികാരം റദ്ദാക്കിയതിലും മാധ്യമസ്വാതന്ത്രത്തിലും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി.
ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്.
ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി
സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
പാലായില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. മാണി സി കാപ്പന്‍റെ പേരിന് എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഉച്ചക്ക് ചേര്‍ന്ന എന്‍.സി.പി യോഗമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സെപ്തംബര്‍ നാലിന് എല്‍.ഡി.എഫ് പാലായില്‍ കണ്‍വെന്‍ഷന്‍ നടത്തും.
പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിനെ അറിയിച്ചതായും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ച.
രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉത്പാദന കമ്പനിയായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടും. ബിസ്കറ്റ് വില്‍പന ഗണ്യമായി കുറഞ്ഞതാണ് കാരണം. രാജ്യത്തെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്‍റെ രൂക്ഷത വെളിവാക്കുന്നതാണ് പാര്‍ലെയുടെ പ്രതിസന്ധി. കിലോയ്ക്ക് 100 രൂപയില്‍ താഴെ വിലയുള്ള ബിസ്കറ്റുകള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കമ്പനി അധികൃതര്‍ വിമര്‍ശിക്കുന്നു.
ബ്രാഞ്ച് തലം തൊട്ടുളള നേതാക്കളുടെ ശൈലി മാറ്റണമെന്ന് സി.പി.എം റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റ്തിരുത്തൽ കരടിലാണ് വിമർശനം. കൊൽക്കത്ത പ്ലീനം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സിപിഎം നേതൃയോഗം ഇന്നും തുടരും.