Skip to main content

ഇനി ടെസ്‌ലെ വിളിച്ചാൽ ഓടിയെത്തും

Tesle car

വിളിച്ചാൽ മതി, ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും. ഇതുവരെ ടെസ്‌ലയുടെ ഡ്രൈവറില്ലാകാറുകൾ സ്വന്തം നിലയിൽ പാർക്ക് ചെയ്യുന്നവയായിരുന്നു.

      വിളിച്ചാൽവരുന്നിടത്ത് എത്തുന്ന കാറുകളെ കുറിച്ച് ടെസ്ല ഉടമ ഇലോൺ മസ്ക തന്നെയാണ് എക്സിലുടെ അറിയിച്ചത്. മാത്രമല്ല, ഈ കാറുകളെ നമ്മൾ ഉദ്ദേശിക്കുന്ന ഒരു സ്ഥലത്തേക്ക് പറഞ്ഞയയ്ക്കാനും പറ്റും. അതുവഴി ഒരാളെ എവിടെനിന്നെങ്കിലും കൂട്ടണമെങ്കിലും ഈ ടെസ്ലെ കാറിനോട് പറഞ്ഞാൽ മതിയാകും.അതല്ല മറ്റാർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കാർ അയച്ചുകൊടുക്കാനും ഇനി എളുപ്പം എന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.