LifeGLINT Newsletter January 8, 2017

Submitted by kiran on

Stories on LifeGLINT last week


ജനായത്തം

 

ഉത്തര്‍ പ്രദേശിലെ അതിജീവന പോരാട്ടം

2014-ലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടിയുടെ തോല്‍വി സംഭവിക്കുകയുള്ളൂ. അങ്ങനെയൊന്ന് സംഭവിക്കുക അത്ഭുതകരമായിരിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യവുമല്ല. തന്നെ പ്രതിരോധത്തിലാക്കിയ നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ സാധുത തേടി മോദിയും സ്വന്തം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച നിലപാടുകള്‍ക്ക് പിന്തുണ തേടി അഖിലേഷും തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം കുടഞ്ഞെറിയാന്‍ മായാവതിയും അങ്കത്തിനിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. 

 

സ്ഥിതി-ഗതി

 

മതവും തെരഞ്ഞെടുപ്പും: സുപ്രീം കോടതി വിധിയിലെ അവ്യക്തതയും വ്യക്തതയും

ഇന്ത്യയുടെ സമകാലീന ചരിത്രത്തിന്റെ സൂക്ഷ്മഗതിയെയും സ്ഥൂലഗതിയെയും നിർണ്ണായകമായി ബാധിക്കുന്ന സുപ്രധാന വിധികളിലൊന്നാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടു പിടിക്കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുള്ള 2017 ജനുവരി 2ലെ സുപ്രീം കോടതി വിധി.

കെറുവിച്ച് മായുന്ന ഒബാമ

ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

 

മാധ്യമനില

 

'മാതൃഭൂമി'യിൽ വരാൻ പാടില്ലായിരുന്ന തലവാചകം

ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.

 

ഞുണുഞുണുങ്ങ്

 

റെയിൽവേയുടെ സെൻസിബിലിറ്റി

സെൻസിബിൾ എന്ന വാക്കിന്റെ അർഥം റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിലേക്കു നോക്കിയാൽ മനസ്സിലാകും.

ചട്ടി-കല സിദ്ധാന്തത്തിന്റെ അപകടകരമായ പരിമിതികൾ

ശ്രദ്ധിക്കാതെ വരുമ്പോൾ ശ്രദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഓരോ തവണയും അവർ സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് വഴക്കിടുന്നതുമൊക്കെ. വഴക്കിട്ടു കഴിഞ്ഞ് കൂടുമ്പോൾ കൂടലിലൂടെ ശ്രദ്ധിക്കപ്പെടൽ സംഭവിക്കുന്നു. ഈ ശ്രദ്ധക്ഷണിക്കൽ പ്രമേയപരിപാടിക്ക് ഈ യുവതി മാത്രമാണോ ഉത്തരവാദി എന്നു ചോദിച്ചാൽ അല്ലെന്നു തന്നെ പറയേണ്ടി വരും.

 

കരവലയം

 

കമ്പ്യൂട്ടറിൽ കളിച്ചാൽ കുഞ്ഞിനെ കളിപ്പിക്കലാവില്ല

അച്ഛനമ്മമാരുടെ ഓരോ ചലനങ്ങളും അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഓരോ വികാരങ്ങളും കുഞ്ഞു കുട്ടികൾ അതിന്റെ യഥാർഥ തോതിൽ മനസ്സിലാക്കും. അതിലൂടെയാണ് അവരുടെ സ്വഭാവവും വൈകാരികതയും സന്തോഷവും വ്യക്തിത്വവും എല്ലാം രൂപപ്പെടുന്നത്.

ഉറങ്ങുന്ന കുഞ്ഞുങ്ങളെ ഞെട്ടിയുണർത്താതിരിക്കാം

കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന രസവും അനുഭൂതിയും മുതിർന്നവർക്കവകാശപ്പെട്ടതാണെങ്കിലും മുതിർന്നവരുടെ സന്തോഷത്തിനായി കുഞ്ഞുങ്ങളെ ഒരിക്കലും കളിപ്പിക്കാൻ തുനിയരുത്.