Pinarayi vijayan,kummanam,

രാഷ്ട്രീയതലത്തില്‍ ഭരണമുന്നണിയ്ക്കകത്തും, ഭരണമുന്നണിയും ബി.ജെ.പിയും തമ്മിലും സംഘര്‍ഷം. കൊലപാതകവും സംഘട്ടനങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും വീണ്ടും കേരളാന്തരീക്ഷം രക്തഗന്ധ പൂരിതമാക്കുന്നു മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട് കത്തിനശിപ്പിക്കപ്പെടുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം.

thomas-chandy, TV Prasad, Rmesh Chennithala

രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം.

Pinarayi vijayan,Thomas Chandy

ഒരോ പ്രദേശങ്ങളിലും കളവ് ചെയ്യുന്നത് കള്ളന്മാരായിരിക്കും. അവിടെ സത്യവും നീതിയും നടപ്പിലാക്കുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും ഉത്തരവാദിത്വം ആ രണ്ട് ഘടകങ്ങളോട്  കൂറുള്ളവരും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സമൂഹസംവിധാനവുമായിരിക്കും. തോമസ് ചാണ്ടി അധാര്‍മികതയിലൂടെ ധനസമ്പാദനം നടത്തുന്ന വ്യക്തിയാണ്. അധാര്‍മികതയുടെ യുക്തിയിലൂടെ നടക്കുന്നവരുടെ യുക്തി അധാര്‍മികത തന്നെയായിയിരിക്കും.

 ns madhavan, saritha s nair,justice sivarajan commission

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

saritha-s-nair, media

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു.

Pinarayi Vijayan, LDF Government, solar scam,saritha, oommen chandy

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി എന്തായാലും ഔചിത്യമുള്ളതായി. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം ഈ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ തിരക്കിട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ലെങ്കില്‍ വളരെ ബഹുമാന്യമായ ഒരു നടപടിയായും ഈ തീരുമാനം മാറുമായിരുന്നു.

kamal hassan

മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.

Pinarayi vijayan, thomas chandy

വികസനം വരുമ്പോള്‍ കുറേപേര്‍ നഷ്ടം സഹിക്കണമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയാറുള്ളത്. ഏത് പദ്ധതി വരുമ്പോഴും മണ്ണിലാണെങ്കില്‍ കുറേപേര്‍ക്ക് നഷ്ടമുണ്ടാകും, അത് സ്വാഭാവികം. എന്നാല്‍ അവരുടെ ജീവിതം നിലവിലുള്ള രീതിയിലോ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതില്‍യിലോ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് .

kodiyeri car issue, ldf

എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു.

Beverages

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും

residential school abuse

പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്

pranab mukherjee, rajdeep sardesai

അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്.

Pinarayi vijayan, Oommen chandy, A hemachandran

 അന്വേഷണ സംഘത്തെ വയ്ക്കുമ്പോള്‍ അന്നത്തെ സര്‍ക്കറിനൊരു ലക്ഷ്യം ഉണ്ടായിരുന്നു, തങ്ങളുടെ താല്പര്യം രക്ഷിക്കുന്നവരായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്ന്‌. അതിനു വേണ്ടിത്തന്നെയാണ് സമൂഹത്തിന് വിശ്വാസമുള്ള എന്നാല്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കുമെന്നുറപ്പുള്ള എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതും.ഇന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യവും അതുതന്നെ

 a hemachandran ips

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ അന്വഷണ സംഘത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഡി.ജി.പി എ ഹേമചന്ദ്രന്‍ പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തു നല്‍കി. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്ത് ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നുണ്ട്

 Sitaram Yechury, sdpi, bjp

ഇടതുപക്ഷം മതനിരപേക്ഷതയുടെ പേരില്‍ ഒരു വശത്ത് ബി.ജെ.പിയെ എതിര്‍ക്കുകയും, മറു വശത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിക്കുന്നു.ഇടതുപക്ഷം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വഴി വളര്‍ത്തുന്നത് ബിജെപിയെ ആണ്.

kna khader

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരെഞ്ഞെരുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 23310 വോട്ടിന് ജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിനെയാണ് കെ.എന്‍.എ ഖാദര്‍ പരാജയപ്പെടുത്തിയത്.എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പതിനാലായിരത്തില്‍പരം വോട്ടിന്റെ കുറവാണ് ലീഗ് സ്ഥാനാര്‍ത്തിക്കുണ്ടായിരിക്കുന്നത്.

thomaschandy, t v anupama

ഗതാഗതവകുപ്പു മന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന്. ഒരു മന്ത്രിയെക്കുറിച്ചു വന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഐ.എ.എസ്സുകാരിയും   ആവശ്യമായ ഭരണ പരിചയവും നേടിയ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ അവര്‍ യോഗ്യയല്ല. ഉദ്യോഗസ്ഥയെ കുറിച്ച് മന്ത്രി പറയുന്നതാണ് നിലനില്‍ക്കുന്നത്

sabarimala

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌  തീരുമാനം. 

Pinarayi Vijayan, LDF Government, solar scam,saritha, oommen chandy, Thiruvanchoor Radhakrishnan, benny behanan

ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നു തോന്നുന്നുവെങ്കിലും, പരോക്ഷമായി  ഈ  ദിവസം നടപടി പ്രഖ്യാപിച്ചത് വെറുമൊരു രാഷ്ട്രീയ പ്രസ്താവന ലാഘവത്തോടെ നടത്തിയിട്ട് അന്വേഷണം നേരിടുന്നവര്‍ക്ക് പഴയ പടി തുടരാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു.

 

Oommen-Chandy, solar

സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Pages