• angry happy

    തന്നില്‍ നിന്ന് അന്യമായത് ഉണ്ടെന്നുള്ള അടിസ്ഥാന തെറ്റിദ്ധാരണയാണ് ദേഷ്യത്തിനും കോപത്തിനും ആധാരമായി പ്രവൃത്തിക്കുന്നത്.മനുഷ്യന്‍ ആത്യന്തികമായി സ്‌നേഹമുള്ളവനാണ്. പക്ഷേ അതിന്റെ മേല്‍ പലതും വന്നു മൂടി മറയപ്പെടുന്നു. ആ മറ മാറ്റാനും മനുഷ്യനു കഴിയും

 • തേങ്ങിക്കരയുന്ന ഫോണിലെ അലാറം മൂന്നാമതും ഞെക്കി അമര്‍ത്തി അവള്‍ കൃത്യം ആറെമുക്കാലിന് ചാടി എണീറ്റിരുന്നു... ദൈനംദിന ജീവിതത്തിന്റെ സാധാരണതകളിലേക്ക് ഒന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്...

 • cockroach

  പേടിയുടെ സോഫ്റ്റ്‌വെയര്‍ കുട്ടികളിലേക്ക് നിക്ഷേപിക്കുന്നതാണ് ശരിക്കും രാജ്യദ്രോഹം. രാജ്യസ്‌നേഹത്തെ സാമ്രാജ്യത്വാനുഭവത്തിന്റെയും അയൽരാജ്യ ശത്രുതയുടെയും പശ്ചാത്തലത്തിൽ വൈകാരികമാക്കിയതിനാലാണ് യഥാർഥ രാജ്യദ്രോഹനടപടികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്.

 • bmh bodyguard mohanlal

  ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന്‍ മയക്കുമരുന്നുപയോഗിക്കുന്ന കൗമാരക്കാരനോടു പറയുമ്പോൾ അതിന്റെ പരോക്ഷ അർഥം ഉപബോധ മനസ്സുകളിൽ പോയി വീഴുന്നത് മയക്കുമരുന്നുപയോഗം ആസ്വാദ്യമാണെന്നുള്ളതാണ്.

 • ഭൂതകാലം ഓർമ്മയ്ക്കപ്പുറം വികാരവുമായി ഇണചേർന്ന് ഇഴപിരിയാതെ നമ്മളിൽ നിൽക്കുന്നതാണ് പലപ്പോഴും നമ്മുടെ വർത്തമാനത്തെ ഇല്ലായ്മ ചെയ്തുകളയുന്നത്. അതിനാൽ എച്ചിൽപ്പാത്രത്തിന്റെ അവസ്ഥയിലേക്ക് മനസ്സുമാറുന്നു.

 • self respect

  സ്വയം ബഹുമാനിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമാണ് ബാഹ്യമായ കാഴ്ചയിൽ പരസ്പര ബഹുമാനമായി പ്രകടമാകുന്നത്.

 • breast cancer awareness

  ഈ യുവതിക്ക് രോഗത്തെ വിടാൻ പറ്റില്ല. കാരണം അർബുദം സമ്മാനിച്ച മനോജ്ഞ ദിനങ്ങൾ അവർക്ക് അത്ര വിലപ്പെട്ടതായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ബാല്യം മുതൽ എന്തിനുവേണ്ടിയായിരുന്നുവോ കൊതിച്ചത് അതു മുഴുവൻ രോഗകാലത്ത് ഈ യുവതിക്കു കിട്ടി.

 • ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഉള്ളിൽ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവരില്‍ ഓരോ ചിന്തകളും ജന്മമെടുക്കുന്നത്. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാൽ കിട്ടുന്ന ആശ്വാസം പോലെ.

 • മറ്റൊരാൾ കാട്ടുന്ന പ്രവൃത്തി ശുദ്ധ വൃത്തികേടാണെന്നു ഉത്തമ ബോധ്യമുണ്ട്. എന്നിട്ട് അറിഞ്ഞുകൊണ്ട് അതേ വൃത്തികേട് സ്വയം കാട്ടുമ്പോൾ സ്വയം വൃത്തികെട്ടവനാണെന്ന് പ്രഖ്യാപിക്കുകയാണ്.

 • കണ്ണട മറന്നുവയ്ക്കുന്ന ശീലത്തെ മറികടക്കാൻ കൂടുതല് കണ്ണടകൾ വാങ്ങി വിതറാൻ തീരുമാനിക്കുന്നത് സാഹചര്യത്തിന് വ്യക്തി അടിയറവു പറയുന്നതാണ്. അവിടെ സർഗ്ഗാത്മകമായി ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല മറവി വർധിക്കുകയും കാര്യക്ഷമത ഇല്ലാതാവുകയും ചെയ്യുന്നു.

 • സമൂഹത്തിൽ ചില ധാരണകൾ നിലനിൽപ്പുണ്ട്. ചിരിയില്ലായ്മ, കടുപ്പിച്ചുള്ള നോട്ടം, ധാർഷ്ട്യം, മുക്കൽ, മുരളൽ  എന്നിവയൊക്കെ തീരെ മയമില്ലാത്ത വ്യക്തിത്വങ്ങളുടെ ലക്ഷണമാണെന്ന്. അങ്ങനെയുള്ളവരെ മറ്റുള്ളവർക്ക് പേടിയും.

 • വിചാരിച്ചതു പോലെ നേരത്തേ കിടക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിലാപം കേട്ടാൽ പൊതുവേ പ്രത്യേകിച്ചൊന്നും തോന്നിയെന്നിരിക്കില്ല. കാരണം, മിക്കപ്പോഴും മിക്കവരും കേൾക്കുന്ന വാചകങ്ങളാണിവ. പക്ഷേ ഇവിടെ പ്രകടമാകുന്നത്  ഒരടിസ്ഥാന വികാരമാണ്. എത്ര സന്തോഷമനുഭവിക്കുന്ന നിമിഷമായാലും ഇത്തിരി നോവുകൂടി അതിനൊപ്പം അനുഭവിക്കണമെന്നുള്ളത്.

 • രാധാകൃഷ്ണന്റെ അടുത്ത കമന്റാണ് അവിടെ കരിക്ക് കുടിക്കാൻ കൂടിനിന്നവരുടെ പ്രതികരണം ചിരിയിലൊതുക്കിയത്.  ഈ പഠിപ്പും പത്രാസ്സുമൊക്കെയുണ്ടായിട്ട് എന്തു പ്രയോജനം എന്നാണ് അയാൾ ചോദിക്കുന്നത്.

 • train toilet

  സെൻസിബിൾ എന്ന വാക്കിന്റെ അർഥം റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിലേക്കു നോക്കിയാൽ മനസ്സിലാകും.

 • ശ്രദ്ധിക്കാതെ വരുമ്പോൾ ശ്രദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഓരോ തവണയും അവർ സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് വഴക്കിടുന്നതുമൊക്കെ. വഴക്കിട്ടു കഴിഞ്ഞ് കൂടുമ്പോൾ കൂടലിലൂടെ ശ്രദ്ധിക്കപ്പെടൽ സംഭവിക്കുന്നു. ഈ ശ്രദ്ധക്ഷണിക്കൽ പ്രമേയപരിപാടിക്ക് ഈ യുവതി മാത്രമാണോ ഉത്തരവാദി എന്നു ചോദിച്ചാൽ അല്ലെന്നു തന്നെ പറയേണ്ടി വരും.

 • മാദ്ധ്യമങ്ങളും ജനങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തികളും സമൂഹത്തിൽ പുരോഗമനത്തിന്റെയും നീതിബോധത്തിന്റെയും അവകാശത്തിന്റെയുമൊക്കെ പേരിൽ സൃഷ്ടിക്കുന്ന സാമൂഹിക മാനസികാവസ്ഥ വ്യക്തികളിൽ വൈകാരികമായും സ്വഭാവമായും പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ബസ്സിനുള്ളിൽ കണ്ടത്.

 • സർക്കാരും സ്ഥാപനങ്ങളും എത്ര തന്നെ ശ്രമിച്ചാലും പൊതു പരിസരങ്ങൾ മലിനമാകാനുള്ള കാരണം പ്രദേശവാസികളിലെ സ്വയം ബഹുമാനമില്ലായ്മകൊണ്ടാണ്. എറണാകുളം ജങ്ക്ഷന്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്നൊരു കാഴ്ച.

 • തന്നെ വേദനിപ്പിച്ച മരുമകന്റെ വരുതിക്ക് നിൽക്കാതിരിക്കാനും എന്നാൽ അയാളെ വെല്ലുവിളിച്ചുകൊണ്ട് കൂടെ തുടരാനും കഴിയാത്ത അവസ്ഥ. മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ തന്റെ സാന്ദ്രാനന്തമയമായ മുടിയെ അപമാനിക്കുന്നതിനു തുല്യമാകും. ഒരു തെയ്യം അവരിലൂടെ ജന്മം കൊള്ളുകയായിരുന്നു.

 • "അടുത്ത രണ്ടു വർഷം ഇത് നഷ്ടത്തിലോടിക്കുക എന്നതാണ് ലക്ഷ്യം.... രണ്ടു വർഷം നഷ്ടത്തിലോടുമ്പോ ഓരോരുത്തര് ഓഹരി ചോദിച്ചു തുടങ്ങും. ചോദിക്കുന്നവർക്കു കൊടുക്കും. അങ്ങനെ മൂന്നു നാല് പേരിലേക്ക് കൊണ്ടു വരണം. അതു കഴിഞ്ഞാൽ ലാഭത്തിലോടിക്കും. ഓഹരിയിട്ടവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. മുടക്കിയ പണം അതേപടി കിട്ടും. നമ്മക്ക് ഇതിങ്ങനെ സെറ്റപ്പ് ചെയ്യാൻ പലിശയില്ലാതെ പണം കിട്ടുന്നു."

 • തലസ്ഥാന നഗരിയിലെ ഒരു കേള്‍വികേട്ട സ്കൂളില്‍ ഇതാണ് നടക്കുന്നതെങ്കില്‍ അധികൃതരുടെ കണ്ണെത്താത്ത ഇടങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നതില്‍ സംശയമില്ല! ബോധവല്‍ക്കരണ സെമിനാറുകളും ദിനാചരണങ്ങളും മാദ്ധ്യമവാര്‍ത്തയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഈ കുഞ്ഞു മനുഷ്യരുടെ സ്വപ്നങ്ങളാണ് ലക്ഷ്യം കാണാതെ പോകുന്നത്. 

Pages