കോൺഗ്രസിന്റെ ഗതികേട്

കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന രാജ്യ താൽപര്യത്തെ മുൻനിർത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയ താൽപര്യമായിപ്പോയി. അദ്ദേഹത്തിൻറെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന് പരസ്യമായി രംഗത്തെത്തി നേതാക്കൾ വിവിധ രീതിയിൽ പ്രസ്താവനകൾ ഇറക്കരുതെന്ന് പറയേണ്ടിവരുന്നു.
പാകിസ്ഥാനിൽ അവിടുത്തെ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ ഉയർത്തിക്കാട്ടിയാണ് ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നേരിടുന്നത്. ഇതും കോൺഗ്രസിന് ഇപ്പോൾ തലവേദനയായി മാറിയിരിക്കുന്നു