കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും

ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.
തിങ്കളാഴ്ച വൈകീട്ട് പഹൽഗാമിലും പരിസരപ്രദേശത്തും ഒരു ഹോട്ടൽ മുറിയോ ഹോം സ്റ്റേ സൗകര്യമോ കിട്ടുന്ന അവസ്ഥയില്ലായിരുന്നു. അത്രയ്ക്കായിരുന്നു വിനോദസഞ്ചാരികളുടെ തിരക്ക്. ഇത് കാശ്മീർ സാധാരണഗതിയിലേക്ക് വരുന്ന സാഹചര്യമൊരുക്കിയിരുന്നു. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ട കാശ്മീരിൽ സിനിമാ തീയറ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന നിലയിലേക്കു മാറിയിരുന്നു. ഈ രീതിയിൽ ജീവിതം സാധാരണ നിലയിലേക്കു മാറിയ ജീവിതത്തെ തകർക്കുന്ന നടപടിയായി ഭീകരവാദത്തെ കണ്ടതിനാലാണ് ജനം തെരുവിലിറങ്ങി മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചത്