Skip to main content

ഇന്ത്യാ - പാക് സംഘർഷം വിമാനയാത്രക്കൂലി കുതിച്ചുയരും

Glint Staff
Air Charges may increase
Glint Staff

പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും.    പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ പ്രധാനമായും ദില്ലിയില്‍നിന്നുള്ളവയില്‍   99 ശതമാനവും പാകിസ്ഥാൻ വ്യോമപാതയാണ് ഉപയോഗിച്ചിരുന്നത്.  പുതിയ സാഹചര്യത്തിൽ വിമാനങ്ങൾക്ക് വിശാഖപട്ടണം , ഹൈദ്രാബാദ്, കൊച്ചി തുടങ്ങിയ ഏതെങ്കിലും വിമാനത്താവളങ്ങൾ വഴി പോകേണ്ടി വരും. 
       വടക്കേ ഇന്ത്യയിൽ നിന്നുള്ള ഗൾഫ് രാജ്യത്തിലേക്കും മറ്റുമുള്ള യാത്രയ്ക്ക് ഇരട്ടിക്കടുത്ത് വർധനയുണ്ടാകുമെന്ന് കരുതപ്പെടുന്നത്. ആഭ്യന്തര വിമാന യാത്രക്കൂലിയും വർധിക്കും. വിശേഷിച്ചും ഗുജറാത്ത് , രാജസ്ഥാൻ ഭാഗത്തേക്കുള്ള യാത്രയ്ക്ക് . കാരണം ഏത് ലക്ഷ്യത്തിലേക്കുപോകണമെങ്കിൽ ഒരു ബദൽ വിമാനത്താവളം മുൻകൂട്ടി നിശ്ചയിക്കണം. എന്തെങ്കിലും അവിചാരിത സാഹചര്യമുണ്ടായാൽ ഇറങ്ങാൻ വേണ്ടി . ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങൾ പലപ്പോഴും സമീപത്തുള്ള ലാഹോർ വിമാനത്താവളമാണ് ബദൽത്താവളമായി തെരഞ്ഞെടുക്കുള്ളത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സദൽത്താവളം നിശ്ചയിക്കേണ്ടിവരും. അതിനാലാണ് ആഭ്യന്തര യാത്രക്കൂലിയും വർധിക്കാൻ കാരണമായി പറയുന്നത്.
       ഇതിനെല്ലാമുപരി വിമാനസമയമൊക്കെ ആകെ മാറിമറിയാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച തന്നെ ഏകദേശം മിക്ക വിമാനങ്ങൾക്കും സമയനിഷ്ട പാലിക്കാൻ കഴിഞ്ഞിട്ടില്ല