കര്‍ണാടക വഴി ലോക് സഭയിലേക്ക്
ശബ്ദ-നിശബ്ദ പ്രചാരണങ്ങള്‍ക്ക് അവസാനമായി കര്‍ണാടക ജനത അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോ? അതോ ബി.ജെ.പി ഭരണം തിരിച്ചു പിടിക്കുമോ? എന്നാണ് ഇനി അറിയേണ്ടത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് കര്‍ണാടകയില്‍ കണ്ടത്. കാലെ കൂട്ടി പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് അവസാനം വരെ ആത്മവിശ്വാസം കൈവിട്ടില്ല.