Skip to main content

നരേന്ദ്ര മോഡി പലസ്തീന്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് പാലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ അലിഹൈജ. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതിന് പിന്നാലെയാണ് മോഡിയുടെ പലസ്തീന്‍ സന്ദര്‍ശനത്തക്കുറിച്ച്  അലിഹൈജ വെളിപ്പെടുത്തുന്നത്. സന്ദര്‍ശനം എന്നാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

ജയ് ഷായ്‌ക്കെതിരെയുള്ള അഴിമതി വാര്‍ത്ത ബി.ജെ.പിയുടെ ധാര്‍മ്മിക മുഖം തകര്‍ത്തെന്ന് യശ്വന്ത് സിന്‍ഹ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വന്ന അഴിമതി വാര്‍ത്ത ബി.ജെ.പിയുടെ ധാര്‍മ്മിക മുഖം തകര്‍ത്തെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

ഗുജറാത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച് മഹാരാഷ്ട്രയും

ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും

ജയ് ഷാ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ താരമാണെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പ്രതീകമാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ്  16000 മടങ്ങ് വര്‍ധിച്ചെന്ന  വാര്‍ത്തയെ ആസ്പദമാക്കിയായിരുന്നു രാഹുലിന്റെ ഈ പരിഹാസം.

Subscribe to NAVA KERALA