നല്ല സിനിമയ്‌ക്കൊരു ഉദാഹരണം
നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം
നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം
പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ. നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.
ഗോദ, വനിതാ ഗുസ്തി, ഒരു മധ്യവയസ്കനായ ഗുസ്തിക്കാരൻ എന്നീ 'ദംഗൽ' ചേരുവകൾ ഒക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ 'ദംഗൽ' മറന്ന് കണ്ടാൽ ഒരു നല്ല അനുഭവമാണ് ഗോദ.
എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.
ശക്തവും എന്നാൽ ലളിതവുമായ കഥയും ആ കഥയെ ചുമലിലേറ്റി പൊലിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെക്കൊണ്ടും വിജയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറാ ബാനു.
അങ്കമാലി ഡയറീസ് പകർന്നു തന്ന അറിവ് വച്ച് ഏതു സമയത്തും മുതുകിൽ വീണേക്കാവുന്ന വെട്ട്, കുത്ത്, ചവിട്ട്, അടി, ഇടി, ബോംബ് എന്നീ ഐറ്റംസ് തടുക്കാൻ ത്രാണിയില്ലാത്തതിനാൽ പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ.