ഓഗസ്ത് 27,28 തീയതികളിൽ കണ്ണൂരിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തെ വർത്തമാനകേരളത്തിൻ്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ വലിയൊരു തമാശ്ശയായി കണക്കാക്കാവുന്നതാണ്. എല്ലാ ആർത്ഥത്തിലും.
കണ്ണൂരിലെ ബോംബ് സംസ്കാരത്തിനെതിരെ സമാധാന കാംക്ഷികളായിട്ടുള്ള സാധാരണ ജനങ്ങൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .നാട്ടുകാരിയായ സീനയുടെ തുറന്നുപറച്ചിൽ അതിൻറെ തുടക്കമായി കാണേണ്ടതാണ്.
നമ്മൾ ജീവിക്കുന്ന കാലത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം .കാരണം രാഷ്ട്രീയം മനുഷ്യൻറെ നിലവിലുള്ള അവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തി മാനുഷികമായ അവസ്ഥയിലേക്ക് പുരോഗമിപ്പിക്കുക എന്നത് തന്നെയാണ് .