Skip to main content

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗം പിണറായിക്ക് വേണ്ടി

Glint Staff
Pinarayi-Vellappilly
Glint Staff

എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശനിയാഴ്ച മലപ്പുറത്ത് നടത്തിയ മുസ്ലിം പേടി പ്രസംഗം മുഖ്യമന്ത്രി പിണറായി  വിജയനുവേണ്ടി . മലപ്പുറം ജില്ലയെ കുറിച്ച് ദില്ലിയിൽ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും മാസങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖം ബിജെപിയുടെ അഭിപ്രായം തന്നെയാണ് . കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുക്കൾ വിശേഷിച്ചും ഈഴവ സമുദായം ബിജെപിയിലേക്ക് ഒഴുകിയതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ മാറ്റമാണ് അന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിച്ചത്. അതിൻറെ ഒരു തീവ്രമുഖമാണ് വളരെ പ്രകടമായി വെള്ളാപ്പള്ളി നടക്കുന്നു ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
       പ്രത്യക്ഷത്തിൽ ബിജെപിക്ക് സ്വകാര്യമായതും പരോക്ഷമായി സിപിഎമ്മിന് , വരുന്ന പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രയോജനം ചെയ്യുന്നതുമാണ് വെള്ളാപ്പള്ളി നടേശൻ തൊടുത്തു വിട്ടിരിക്കുന്ന ഹിന്ദുക്കളുടെ മുസ്ലിം പേടി. കേരളത്തിലെ മുസ്ലീങ്ങൾ ഭൂരിപക്ഷമായാൽ ഇവിടെ ഹിന്ദുക്കൾക്ക് പേടിച്ച് കഴിയേണ്ടി വരും എന്നുള്ള വിശാലമായ സൂചന കൂടിയാണ് വെള്ളാപ്പള്ളി നടത്തിയിട്ടുള്ളത്. 
 ഈ ഭീതിഉയർത്തൽ അണികളെ തന്നോടൊപ്പം നിർത്താൻ സഹായകമാകും.കാരണം കേരളത്തിലെ കൂറുകൾ മാറുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് . 
        തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ഈഴവ സമുദായം ബുദ്ധിപൂർവ്വം ഉപയോഗിക്കണമെന്ന് ഒരു പ്രസ്താവന മാത്രം വെള്ളാപ്പള്ളി നടത്തിയാൽ അത് സിപിഎമ്മിന് ഗുണം ചെയ്യും. ബിജെപി അധികാരത്തിൽ വരാൻ സാധ്യത ഇല്ലാത്ത പക്ഷം ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ അത് മുസ്ലീം ലഗിനെ അധികാരത്തിലെത്തുന്നതിന് സഹായിക്കലാകും   എന്ന സന്ദേശം അനായാസം സമൂഹത്തിലേക്ക് എത്തുകയും ചെയ്യും.ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ടാണ് വെള്ളാപ്പള്ളിയുടെ ഈ മലപ്പുറം പ്രഭാഷണം.