Skip to main content
Donkey Cartoon

മലയാളിയുടെ രണ്ടു പ്രതീകബന്ധങ്ങൾ

Festival

 

 

കഴുതയും കുതിരയും. രണ്ടും ജീവികൾ. ആ നിലയിൽ ഇരു കൂട്ടർക്കും ഇവിടെ ഒരേ അവകാശം. എന്നാൽ രണ്ടു ചങ്ങാതിമാരും രണ്ടു ഗുണങ്ങളുടെ പ്രതീകങ്ങൾ. എന്താണ് ചുമലിലേറ്റി നടക്കുന്നതെന്നറിയാതെ ചുമടു ചുമക്കുന്നവരെ പൂന്താനം കഴുതയെന്നു വിളിക്കുന്നു. കുതിരജി മനുഷ്യരാശിക്കാകെ ശക്തി അഥവാ ഊർജ്ജത്തിൻ്റെ പ്രതീകം. കേരളത്തിൽ ഇത് ഉത്സവകാലം. തെക്കൻ കേരളത്തിൽ എടുപ്പുകുതിരകളുടെയും വണ്ടിക്കുതിരകളുടെയും ഗംഭീര കെട്ടുകാഴ്ചകൾ . ഈ കുതിരകളെ കെട്ടുന്നവർ , കെട്ടിക്കുന്നവർ, എടുക്കുന്നവർ, കരക്കാർ, വിദേശത്തുനിന്നും അവധിയെടുത്ത്  ഇതിനായി എത്തി ഉത്സവത്തിൽ പങ്കെടുക്കുന്നർ.  അങ്ങനെ ഉത്സവം. ചിലരോട് ചോദിച്ചു  എന്തിനാണ് ഈ കുതിരയെടുപ്പ് കെട്ടുകാഴ്ചയെന്ന്. ആർക്കും പിടിയില്ല. എല്ലാ അറിവുമുണ്ടെന്നു നാം ധരിക്കുന്ന ഇതൊക്കെ റിപ്പോർട്ടു ചെയ്യുന്ന ചില ചാനൽ റിപ്പോർട്ടർമാരോടും തിരക്കി ഇതിൻ്റെ ഗുട്ടൻസ്. തഥൈവ.  പ്രബുദ്ധ മലയാളിക്ക് വേണമെങ്കിൽ പൂന്താനത്തിനെതിരെ പൊളിറ്റിക്കൽ കറക്ട്നസ്സ് പാലിക്കാത്തതിൻ്റെ പേരിൽ പ്രമേയം പാസ്സാക്കാം.