ഡിജിറ്റൽ വലയിൽ കുട്ടികൾ കുരുങ്ങുന്നു
കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ ( ഡി ഡാഡ് ) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ ഇൻറർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കിയെന്ന് റിപ്പോർട്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു സംരംഭം ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിൽഅത് അത് ശാഖനീയം തന്നെ.
18 വയസ്സുവരെ ഉള്ള കുട്ടികളുടെ മൊബൈൽ അഡിക്ഷൻ പരാതിയുമായിട്ടാണ് രക്ഷിതാക്കൾ ഡി ഡാഡിനെ സമീപിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടികൾ ഡിജിറ്റൽ വലയിൽ കുരങ്ങുന്നു ? എന്തുകൊണ്ട് ഇവർ ഉണർന്നിരിക്കുന്ന സമയം കൂടുതലും മൊബൈലിലും ഇൻറർനെറ്റിലും ചെലവഴിക്കുന്നു ? എന്നുള്ളതിന്റെ കാരണം കണ്ടെത്തേണ്ടതും അതിനെ അഭിസംബോധന ചെയ്യേണ്ടതും അത്യാവശ്യമാണ് . അല്ലെങ്കിൽ കാരണം അവിടെ അവശേഷിക്കുകയും അത് കുട്ടികളിൽ മറ്റുപല രീതിയിൽ പ്രകടമാവുകയും ചെയ്യും.
ബാല്യത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്നും ശ്രദ്ധ കിട്ടാത്തതാണ് ഈ വൈകല്യത്തിലേക്ക് അവരെ തള്ളിയിടുന്നതിൻ്റെ മുഖ്യകാരണം. അവർക്ക് ശ്രദ്ധ ലഭിക്കേണ്ട സമയത്ത് മൊബൈൽ ചെലവഴിക്കുന്ന രക്ഷിതാക്കളെ ആകും കുട്ടികൾ മിക്കപ്പോഴും കാണുക. ഇപ്പോൾ കണ്ടുവരുന്ന മറ്റൊരു പ്രതിഭാസം മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ ചെറുപ്പക്കാരായ മാതാപിതാക്കളും ഒരു വയസ്സാകുന്നതിനു മുൻപ് തന്നെ കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുത്ത് അവരെ അവരുടെ കരച്ചിലും നിർബന്ധവും ഒഴിവാക്കാൻ ശ്രമിക്കുന്നത് കാണാം . ഒന്നര വയസ്സ് ആകുമ്പോഴേക്കും അവർ സ്വന്തം നിലയിൽ യൂട്യൂബുൾപ്പടെ മറ്റ് സൈറ്റുകളിലേക്കും ഒക്കെ പോകുന്നു .ഇത്തരത്തിലുള്ള ഗൃഹാന്തരീക്ഷമാണ് കുട്ടികളെ ഡിജിറ്റൽ വലയിലാക്കുന്നത്. ഇതിൻറെ കാരണം രക്ഷിതാക്കളുടെ ഭാഗത്ത് ആയതിനാൽ അവരിൽ മാറ്റം വരുത്താനുള്ള ശ്രമം സമാന്തരമായി അനിവാര്യമാണ്