Skip to main content

അൻവർ കേരളത്തിൻ്റെ സ്വരമായി മാറി

PV Anwar

 

പ്രതീക്ഷയറ്റ ജനങ്ങളുടെ മനസ്സാക്ഷിസ്വരം പോലെയാണ് ഭരണകക്ഷിയിൽ നിന്ന് പുറത്താക്കപ്പെട്ട പി. വി. അൻവർ എം . എൽ.എയെ കേരളം കേട്ടത്. കേരളീയ ജനതയുടെ പരിഛേദം പോലെ നിലമ്പൂർ ചന്തമുക്കിൽ തടിച്ചുകൂടിയ ജനാവലി മാറിയ കാഴ്ചയാണ് ഞായറാഴ്ച രാത്രിയിൽ കണ്ടത്.
            ജനങ്ങളുമായി ഇഴുകി അവരിലൊരാളായി സംസാരിക്കുന്നതിൽ അൻവർ വിജയിച്ചു. ഇതുവരെ അൻവറിനെതിരെ നിലനിന്നിരുന്ന പ്രതിഛായയെ മാറ്റി മറിക്കുന്നതിനു പോലും അൻവറിനു കഴിഞ്ഞു. അതിൽ പ്രധാനകാരണം പിണറായി സർക്കാരിൻ്റെ ഭരണവും മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഉയർന്നിട്ടുള്ള അനധികൃത സ്വത്തുസമ്പാദനവും അതിലൂടെ അദ്ദേഹത്തിന് ബി.ജെ.പിയും ആർ.എസ്.എസ്സുമായി സന്ധിചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളെയും തെളിവുകൾ നിരത്തി നേരിട്ടതാണ് അൻവറിന് വിശ്വാസ്യത ആർജ്ജിക്കാൻ കാരണമായത്.
                നിലമ്പൂർ ചന്തമുക്കിൽ അൻവറിനെ കേൾക്കാൻ കൂടിയവരിൽ ഏറിയ പങ്കും സ്വമേധയാ എത്തിയവരാണ്. അതിൽ കൂടുതൽ പേരും യുവാക്കളായിരുന്നു എന്നത് വളരെയധികം ശ്രദ്ധേയമാണ്. അവരെല്ലാവരും സമ്മേളനത്തിനു ശേഷം ആവേശത്തിലാണ്  അൻവറിന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തിൻ്റെ ഒരു മനസ്സാക്ഷി സ്വരം പോലെ അൻവറിനു മാറാൻ കഴിഞ്ഞു എന്നുള്ളത് വസ്തുതയാണ്.

Ad Image