ജെ ഡി വാൻസിന്റെ ശരീരഭാഷ നമുക്ക് കണ്ടുപഠിക്കാൻള്ളത്

രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് പ്രത്യേകിച്ചു പഠിക്കാൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെയും പക്കൽ നിന്നും . എന്നാൽ ജെ ഡി വാൻസിന്റെ ശരീരഭാഷ ഇന്ത്യയിലെ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതാണ്.
അമേരിക്കയുടെ വൈസ് പ്രസിഡൻറ് ട്രംപിനോടൊപ്പം തന്നെ ഇന്ന് ലോക ശ്രദ്ധയിൽ നിൽക്കുന്ന വ്യക്തിയാണ് വാൻസ് . എന്നാൽ ജെ ഡി വാൻസിന്റെ ശരീരഭാഷ ഒരു സാധാരണ വ്യക്തിയെ പോലെയാണ് . കാണുന്ന വ്യക്തിക്ക് നമ്മളിൽ ഒരാൾ എന്ന ബോധം അനായാസമായി സൃഷ്ടിക്കാൻ ആ ശരീരഭാഷയ്ക്ക് കഴിയുന്നു.
ജെഡി വാൻസും അദ്ദേഹത്തിൻറെ ഭാര്യ ഉഷയും മൂന്ന് മക്കളുമായി ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ ഇറങ്ങിയ നേരം . ഇന്ത്യൻ വേഷങ്ങളിലാണ് കുട്ടികൾ . ആദ്യം ഇറങ്ങി വന്ന മകൻ വാൻസിനെ കെട്ടിപ്പിടിക്കുന്നു. അതിനുശേഷം ഇറങ്ങി വന്ന മകനെയും വാൻസ് ചേർത്തു നിർത്തുന്നു. മൂന്നാമതാണ് ഇളയ മകൾ മുകളിൽ നിന്ന് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ഇറങ്ങി വരുന്നു. ഇന്ത്യൻ മണ്ണിൽ ഇറങ്ങിയ വാൻസ് തിരിച്ച് പടി കയറി മകളെ എടുത്തുകൊണ്ട് താഴേക്ക് ഇറങ്ങുന്നു. ഒരു സ്നേഹനിധിയായ അച്ഛനെപ്പോലെ .
ഇന്ത്യയിലെ മന്ത്രിമാരാണെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ ആണെങ്കിലും അവർ വളരെ യാന്ത്രികമായിട്ടാണ് പൊതുവേദികളിൽ പെരുമാറുക. ആ പെരുമാറ്റം പലപ്പോഴും കാണികളിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നതുമായിരിക്കും. ആ നടത്തത്തിൽ എല്ലാം അവർ അധികാരത്തിന്റെ ഭാരവും പ്രകടമാക്കും. അവിടെയൊക്കെ പിൻവാങ്ങുന്നത് മനുഷ്യൻറെ മനുഷ്യത്വവും മാനുഷിക ഭാവവും ആണ്. ജനായത്തത്തിന്റെ ആത്മാവ്
വാൻസിന്റെ ഈ ശരീരഭാഷ അയാൾ കുടുംബത്തിന് നൽകുന്ന പ്രാധാന്യവും കുട്ടികളോട് ഉള്ള പെരുമാറ്റവും സ്നേഹവും ഒക്കെ പ്രകടമാക്കുന്നു. അത് യാന്ത്രികമല്ല എന്നതും ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. അത് വ്യക്തിത്വത്തിന്റെ ഭാഗം . ഈയൊരു അംശം നമ്മുടെ ഭരണവർഗവും അവരുടെ ഇടപെടലുകളിൽ കണ്ടുപഠിക്കേണ്ടത്. ഇത് ജനായത്ത സംവിധാനത്തിൽ അധികാരി വർഗ്ഗവും ജനങ്ങളും തമ്മിലുള്ള അകലത്തെ കുറയ്ക്കുകയും ജനായത്ത ബോധം സമൂഹത്തിൽ വളരുകയും ചെയ്യുന്നതിന് സഹായകരമായിരിക്കും