ഗുജറാത്ത്: ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 70 കടന്നേക്കും
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.
