രാഹുലിന്റെ അധ്യക്ഷപ്രസംഗത്തില്‍ പ്രകടമാകുന്നത്
ചുമതല ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ദൈര്‍ഘ്യം കുറഞ്ഞതായിരുന്നെങ്കിലും അതില്‍ പലതും പ്രകടമായിരുന്നു. ഒരു കാര്യമുറപ്പാണ് പ്രസംഗത്തിന് പിന്നില്‍ കുറേ അധ്വാനം ഉണ്ടായിട്ടുണ്ട് രാഹുലിന്റെ ഭാഗത്തുനിന്നും ടീമിന്റെ ഭാഗത്തു നിന്നും. പ്രസംഗത്തിനിടയില്‍ ആംഗലേയ ഭാഷ മാറ്റി ഹിന്ദിയിലേക്ക് വന്നതും തിരിച്ച് ആംഗലേയത്തിലേക്ക് പോയതും ഉദാഹരണം.
