Skip to main content

റവന്യൂ വകുപ്പ് നടപടി: മൂന്നാറില്‍ ഈ മാസം 21ന് ഹര്‍ത്താല്‍

മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍. മൂന്നാറിലും കൊട്ടക്കമ്പൂരിലും കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സി.പി.ഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല

കൂട്ടുത്തരവാദിത്വം നഷ്ടമായ പിണറായി മന്ത്രിസഭയില്‍ നിന്ന്  സിപിഐ മന്ത്രിമാര്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു

തോമസ് ചാണ്ടിയുടെ രാജി അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും: കോടിയേരി ബാലകൃഷ്ണന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സി.പി.എം സ്വീകരിക്കില്ല, എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്  തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി വിഷയത്തില്‍ എ.ജി നിയമോപദേശം നല്‍കി: എല്‍.ഡി.എഫ് യോഗം ഞായറാഴ്ച

തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരും. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്‌ക്കായുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

തോമസ് ചാണ്ടിക്കു പിന്തുണയുമായി എന്‍.സി.പി: രാജി വയ്ക്കില്ല

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി സംസ്ഥാന നേതൃത്വം. കോടതിയുടെ തീരുമാനം വന്ന ശേഷം രാജിയെക്കുറിച്ച് ആലോചിക്കാമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Subscribe to Ravada chandrasekhar