സി.പി.ഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല

Glint staff
Thu, 16-11-2017 11:41:10 AM ;
thrissur

ramesh chennithala

കൂട്ടുത്തരവാദിത്വം നഷ്ടമായ പിണറായി മന്ത്രിസഭയില്‍ നിന്ന്  സിപിഐ മന്ത്രിമാര്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലനാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. സ്വന്തം മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ പറ്റമെന്നും ചെന്നിത്തല ചോദിച്ചു.

 

തോമസ് ചാണ്ടിക്ക് സി.പി.എമ്മുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളാണോ ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നതെന്നും ഇപി ജയരാജന് നല്‍കാത്ത സൗജന്യം എന്തിന് തോമസ് ചാണ്ടിക്ക് നല്‍കുന്നുവെന്നും ചെന്നിത്തല ചോദിച്ചു. ആദ്യം നിരപരാധിത്വം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ഇത് ഓട്ടമത്സരമാണോ എന്നും ചെന്നിത്തല പരിഹസിച്ചു.

 

 

Tags: