തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരും. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്‌ക്കായുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.
ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ജി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്.നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ സംരംക്ഷിക്കേണ്ടതില്ല എന്ന സി.പി.എം നിലപാട് പുറത്തുവന്നിരുന്നു. ഇതോടൊപ്പം സി.പി.ഐയും തോമാസ് ചാണ്ടിയ്‌ക്കെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.
എന്നാല്‍ ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് എന്‍.സി.പി സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്നത്. കോടതി തീരുമാനം എതിരായാല്‍ മാത്രം രാജി മതി എന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.

