ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി സംസ്ഥാന നേതൃത്വം. കോടതിയുടെ തീരുമാനം വന്ന ശേഷം രാജിയെക്കുറിച്ച് ആലോചിക്കാമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വാര്‍ത്തകളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നിയമവും തോമസ് ചാണ്ടി ലംഘിച്ചിട്ടില്ല, കയ്യേറ്റം ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അന്വേഷണം നടക്കുമ്പോള്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് പറയുന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്. റിപ്പോര്‍ട്ട് നിയമോപദേശത്തിന് വിട്ട സാഹചര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കമെന്നും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
രാജിയുടെ കാര്യത്തില്‍ തോമസ് ചാണ്ടി തീരുമാനം എടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

