മലപ്പുറത്ത് നബിദിന റാലിക്കിടെ സംഘര്‍ഷം; ആറ് പേര്‍ക്ക് വെട്ടേറ്റു
മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറ് പേര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. സുന്നി ഇ.കെ - എ.പി വിഭാഗക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
