Skip to main content

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകില്ല

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം നിഷേധിച്ചു. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്ന് സൂചന. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നറങ്ങി വന്ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി സി.പി.എം രംഗത്തെത്തിയത്.

കോടിയേരിക്ക് പിന്നാലെ ചൈനയെ അനുകൂലിച്ച് പിണറായി വിജയനും

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത് ഒരുപോലെ

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ബി.ജെ.പി. അതിന് അവര്‍ പലപ്പോഴും സ്വീകരിക്കുന്നത്  പ്രകോപനത്തിന്റെ വഴിയാണ്. അതേ വഴിക്ക് തന്നെയാണ് സി.പി.എമ്മും നീങ്ങുന്നത്. പാലക്കാട്ടെ സംഭവം തന്നെ നോക്കിയാല്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്  അത് നയതന്ത്രജ്ഞതയിലൂടെ കൈകാര്യം ചെയ്യാമായിരുന്നു.

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: ചെലവ് ഏറ്റെടുക്കില്ലെന്ന് സി.പി.എം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

Subscribe to Ravada chandrasekhar