Skip to main content
Alappuzha

manju-warrier

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം നിഷേധിച്ചു. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

 

താങ്കള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്ന് സജി ചെറിയാന്‍ പറഞ്ഞു. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരിഞ്ഞെടുപ്പ് വരുന്നത്. പി സി വിഷ്ണുനാഥിന്റെ പേരാണ് കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്.