Skip to main content
chennai

K. K. Ramachandran Nair

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

 

എസ്.എഫ്.ഐയിലൂടെയാണ് കെ.കെ രാമചന്ദ്രന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ രാമചന്ദ്രന്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭന ജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.