ഛത്തിസ്‌ഗഡ്: മാവോയിസ്റ്റുകളുടെ ഇരട്ട ആക്രമണത്തില്‍ 14 മരണം
ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ അമേത്തിയില്‍ നിന്ന്‍ ജയിച്ചതെങ്കിലും 2002-ല്‍ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
അസ്സമിലെ മൂന്നും ഗോവയിലെ രണ്ടും സിക്കിമിലേയും ത്രിപുരയിലേയും ഓരോ സീറ്റിലും ശനിയാഴ്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. 32-അംഗ സിക്കിം നിയമസഭയിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് അമിത് ഷായും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.
പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള അവസരം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ ഇത്തവണ അവസരം നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.
മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് വിവിധ സംഘടനകളുടെ ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഹ്രാങ്‌ടര്‍സോ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.