ന്യൂഡല്‍ഹി
രാജ്യത്ത് പതിനാറാമത് ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ ഏഴു ലോകസഭാ മണ്ഡലങ്ങളില്‍ ശനിയാഴ്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. അസ്സമിലെ മൂന്നും ഗോവയിലെ രണ്ടും സിക്കിമിലേയും ത്രിപുരയിലേയും ഓരോ സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 32-അംഗ സിക്കിം നിയമസഭയിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നു.
അസ്സമിലേയും ത്രിപുരയിലേയും രണ്ടാം ഘട്ട വോട്ടെടുപ്പാണിത്. കരിംനഗര്‍, സില്‍ച്ചാര്‍, സ്വയംഭരണ ജില്ല എന്നീ മണ്ഡലങ്ങളിലാണ് അസ്സമില്‍ വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുരയില്‍ രണ്ട് മണ്ഡലങ്ങളില്‍ അവശേഷിക്കുന്ന മണ്ഡലമായ ത്രിപുര കിഴക്കിലും. തെക്കന്‍ ഗോവ, വടക്കന്‍ ഗോവ എന്നീ രണ്ട് മണ്ഡലങ്ങളുള്ള ഗോവയിലും ഒരു മണ്ഡലമുള്ള സിക്കിമിലും ഇന്നത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
