Skip to main content

താന്‍ വിവാഹിതനാണെന്ന് മോഡിയുടെ വെളിപ്പെടുത്തല്‍

ഈ വിവാഹക്കാര്യം ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്ന് മോഡിയുടെ സഹാദരനായ സോമാഭി ദാമോദര്‍ ദാസ് മോഡി അഭിപ്രായപ്പെട്ടു

ബിഹാറില്‍ കുഴിബോംബ്‌ സ്‌ഫോടനത്തില്‍ രണ്ട്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മൂന്നാംഘട്ട വോട്ടെടുപ്പ്‌ ആരംഭിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ബിഹാറില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട്‌ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ആറു പേര്‍ക്ക്‌ പരുക്കേറ്റു.

തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ തകരും: പിണറായി

കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു.ആദ്യ 3 മണിക്കൂറില്‍ സംസ്ഥാനത്ത് 22.3% പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

അസം ഖാന്റെ വിവാദ പ്രസംഗം: തെര. കമ്മീഷന്‍ വിശദീകരണം തേടി

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത് ഹിന്ദു സൈനികരല്ലെന്നും മറിച്ച് മുസ്ലീം സൈനികരാണെന്നുമായിരുന്നു ഘാസിയാബാദിലെ പാര്‍ട്ടി റാലിയില്‍ അസം ഖാന്‍ പ്രസംഗിച്ചത്

കരണത്തടിച്ച ഓട്ടോഡ്രൈവറെ കേജ്രിവാള്‍ സന്ദര്‍ശിച്ചു

തനിക്ക് തെറ്റുപറ്റിയതാണെന്നും തന്നോട് പൊറുക്കണമെന്നും തെറ്റിദ്ധാരണമൂലമാണ് താന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്നും നിറകണ്ണുകളോടെ ലാലി കെജ്‌രിവാളിനോട് പറഞ്ഞു.

Subscribe to Rahul Eswar