വിവാദ പ്രസംഗം നടത്തിയ സമാജ്‌വാദി നേതാവ് അസം ഖാനില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത് ഹിന്ദു സൈനികരല്ലെന്നും മറിച്ച് മുസ്ലീം സൈനികരാണെന്നുമായിരുന്നു ഘാസിയാബാദിലെ പാര്‍ട്ടി റാലിയില്‍ അസം ഖാന്‍ പ്രസംഗിച്ചത്. അതിനാല്‍ രാജ്യം കാക്കാന്‍ ഏറ്റവും അനുയോജ്യരായവര്‍ മുസ്ലീങ്ങളാണെന്നും ഖാന്‍ പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അസം ഖാന്റെ പ്രസംഗത്തിനെതിരെ ഇന്നലെത്തന്നെ ഘാസിയാബാദിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ജനറല്‍ വി.കെ.സിങ് രംഗത്തു വന്നിരുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന അസം ഖാനെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. നേരത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പട്ടിയെന്നും അമിത് ഷായെ ഗുണ്ടയെന്നും വിളിച്ച് അസം ഖാന്‍ വലിയ വിവാദത്തില്‍പ്പെട്ടിരുന്നു.

