Warning: Undefined array key 0 in gavias_vinor_preprocess_username() (line 108 of themes/gavias_vinor/includes/override.php).
Warning: Trying to access array offset on null in gavias_vinor_preprocess_username() (line 108 of themes/gavias_vinor/includes/override.php).
മലയാളിയുടെ പ്രതികാര ദാഹത്തെ ശമിപ്പിച്ച് സർക്കാർ ദുരന്തത്തെ അവസരമാക്കി മാറ്റുന്നു
ഒരു ദുരന്തം ഉണ്ടാവുമ്പോൾ മലയാളി സമൂഹത്തിന് പെട്ടെന്ന് പൊന്തി ഉയരുക പ്രതികാരദാഹമാണ്. ആ ദാഹത്തെ താൽക്കാലികമായി ശമിപ്പിക്കുന്നത് സർക്കാരിന് ആ ദുരന്തത്തിൽ നിന്ന് അനായാസം പുറത്തുവരാൻ പറ്റുന്നു
വളർച്ചയില്ലാത്ത കേരളത്തെ കാണണമെങ്കിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ഒക്കെയായിരുന്ന പിജെ കുര്യനിലേക്ക് നോക്കിയാൽ മതി. അദ്ദേഹം എസ്എഫ്ഐയുടെ അക്രമശൈലിയെ പുകഴ്ത്തുകയും ആ നിലയിലേക്ക് കെഎസ്‌യുവും യൂത്ത് കോൺഗ്രസും ഉയരാത്തതിന് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്.
തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ അധികാരം പിടിക്കുക, വോട്ട് ശതമാനം നിലവിലുള്ള 20 ൽ നിന്ന് 25 ആക്കി ഉയർത്തുക. ഇതാണ് അമിത് ഷായിലൂടെ പ്രഖ്യാപിക്കപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തൊട്ടടുത്ത ലക്ഷ്യം. ഈ രണ്ട് ലക്ഷ്യങ്ങളും കാര്യമായി അധ്വാനിച്ചു കഴിഞ്ഞാൽ ബിജെപിക്ക് ഒരുപക്ഷേ നേടാൻ കഴിഞ്ഞേക്കും .
കോൺഗ്രസിന് ദേശീയതലത്തിൽ ഒരു തിരിച്ചുവരവിനു സാധ്യതയുണ്ടോ?. കോൺഗ്രസിന്റെ ആദർശങ്ങൾക്കു വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികൾ ഉൾപ്പെട്ട ഇന്ത്യാ മുന്നണിയെന്ന സഖ്യം കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. ജന്മനാ കോൺഗ്രസ് വിരുദ്ധരും പ്രാദേശിക താൽപര്യങ്ങൾ മാത്രമുള്ളവരുമായ കക്ഷികളോടൊപ്പം കൂടിയത് കോൺഗ്രസിന്റെ അടിത്തറ മാന്തുകയാണ്.