ട്രംപ് - പുട്ടിൻകൂടിക്കാഴ്ച ; പുട്ടിൻ വിജയിച്ചു
റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുൻകൈയെടുത്ത് അലാസ്കയിൽ വെച്ചുള്ള പുട്ടിനുമായിട്ടുള്ള കൂടിക്കാഴ്ച വൻ പരാജയമായി . മാത്രമല്ല മുൻപുണ്ടായിരുന്നതിനേക്കാൾ സ്ഥിതി മോശമാവുകയും ചെയ്തു
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ദയനീയമായ ഒരു ചിത്രമാണ് അലാസ്കൈയിലെ പുട്ടിൻ - ട്രംപ് കൂടിക്കാഴ്ചയിലൂടെ ലോകത്തിനു മുന്നിൽ അവശേഷിക്കുന്നത്. ചുവന്ന പരവതാനി വിരിച്ച് ഒരു വിശിഷ്ട വ്യക്തിയെ സ്വീകരിക്കുന്ന മാനസിക, ശാരീരിക ഭാഷയോടെയാണ് ട്രംപ് പുട്ടിനെ അലാസ്കയിൽ സ്വീകരിച്ചത്.