ട്രംപ് - പുട്ടിൻകൂടിക്കാഴ്ച ; പുട്ടിൻ വിജയിച്ചു
റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുൻകൈയെടുത്ത് അലാസ്കയിൽ വെച്ചുള്ള പുട്ടിനുമായിട്ടുള്ള കൂടിക്കാഴ്ച വൻ പരാജയമായി . മാത്രമല്ല മുൻപുണ്ടായിരുന്നതിനേക്കാൾ സ്ഥിതി മോശമാവുകയും ചെയ്തു.കൂടിക്കാഴ്ച നടന്നുകൊണ്ടിരുന്ന സമയം മുതൽ പിന്നീടങ്ങോട്ട് യുക്രൈനിലേക്കുള്ള ആക്രമണം റഷ്യ ഇതുവരെ ഇല്ലാത്ത വിധം കടുപ്പിക്കുകയും ചെയ്തു.
പുട്ടിൻ ഉദ്ദേശിച്ച ചില കാര്യങ്ങൾ കൃത്യമായി നടപ്പിലാവുകയും ചെയ്തു. അമേരിക്കയും യൂറോപ്പിനെയും തെറ്റിക്കുക എന്നതായിരുന്നു പുട്ടിന്റെ ഒരു മുഖ്യ അജണ്ട. ആ അജണ്ട കൃത്യമായി തന്നെ നടന്നു കിട്ടിയിരിക്കുന്നു. ട്രംപ് - പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ നടന്ന മീറ്റിങ്ങിൽ സെലൻസ്കി പങ്കെടുക്കാൻ എത്തിയത് യൂറോപ്യൻ നേതാക്കളുടെ അകമ്പടിയോടെ . ഒരു ത്രികക്ഷി സമ്മേളനം ഇതിലൂടെ സാധ്യമാക്കാം എന്നതായിരുന്നു ട്രംപിന്റെ ഉദ്ദേശ്യം. എന്നാൽ വൈറ്റ് ഹൗസിലെ മീറ്റിങ്ങിനു ശേഷം വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് വളരെ വ്യക്തമായി പറഞ്ഞു, യുക്രെയിൻ്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഇല്ല. അത് യൂറോപ്പിന്റെ ഉത്തരവാദിത്വമാണ്. കാരണം യൂറോപ്പിനോട് ചേർന്ന് കിടക്കുന്ന രാജ്യമാണ് യുക്രെയിൻ. യൂറോപ്പിന്റെ ഉത്തരവാദിത്വം പ്രകടിപ്പിക്കുന്നതായിരുന്നു ട്രംപ് -സെലൻസ്കി മീറ്റിങ്ങിൽ യൂറോപ്യൻ നേതാക്കൾ പങ്കെടുക്കുകയും ചെയ്തത്.
യൂറോപ്യൻ നേതാക്കൾ വൈറ്റ് ഹൗസിൽ എത്തിയതിനുശേഷമാണ് സെലിൻസ്കി വൈറ്റ് ഹൗസിൽ എത്തിയത്. യഥാർത്ഥത്തിൽ യൂറോപ്യൻ നേതാക്കൾ സെലൻസ്കിയുമായി ചേർന്ന് ട്രംപിന് ഒതുക്കുക എന്ന ഒരു അജണ്ട കൂടി ആ മീറ്റിങ്ങിൽ ഉണ്ടായിരുന്നു. അതിന്റെകൂടി പ്രതിഫലനമാണ് ജെ ഡി വാൻസിലൂടെ പിന്നീട് പുറത്തുവന്നത്. എന്തായാലും ഇപ്പോൾ അമേരിക്കയും യൂറോപ്പും രണ്ട് തട്ടിലായി . പുട്ടിൻ വിജയിച്ചു.
