കത്തു വിവാദം വാർത്തയേ അല്ല
സിപിഎമ്മിനുള്ളിലെ കത്ത് വിവാദം വാർത്തയേ അല്ല. കാരണം ഒന്നാമത്തെ സർക്കാർ മുതൽ എത്രയോ ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനും പാർട്ടി നേതാക്കൾക്കെതിരെയും ഉയർന്നു. അതുമായി തട്ടിച്ചു നോക്കുമ്പോൾ ഇപ്പോൾ ഉയർന്നിരിക്കുന്ന കത്ത് വിവാദം വളരെ നിസ്സാരമായ ഒരു വിഷയമാണ്.
പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാർത്ത മാധ്യമങ്ങളിലൂടെ കാണപ്പെടുന്ന ഒരു ആസ്വാദന ഉള്ളടക്കം മാത്രം . കാരണം പ്രത്യേകിച്ച് പുതുമ ഒന്നും തന്നെയില്ല. പതിവ് രീതിയിൽ ചാനലുകളിൽ സ്ഥിരം വ്യക്തികൾ വന്നിരുന്നു സിപിഎമ്മിന്റെ അപചയത്തെക്കുറിച്ച് പറഞ്ഞിട്ട് പോകുന്നു. സിപിഎമ്മിന്റെ ഒരു പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് എങ്കിൽ ആ ആ വ്യക്തിയുടെ പ്രതിരോധം കണ്ടിരിക്കുക എന്നതാണ് ചർച്ചയുടെ ആസ്വാദനത്തിലെ മുഖ്യഘടകം . കത്ത് വിവാദത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഇതിൽ കൂടുതൽ ഒന്നും തന്നെ ഈ വിഷയത്തിൽ സംഭവിക്കാനും പോകുന്നില്ല.
