Skip to main content

വാരണാസിയില്‍ മോഡിയുടെ റാലിക്ക് വിലക്ക്

തിരക്ക് കൂടിയ സ്ഥലമായ ബനിയാബാദില്‍ മോഡി പങ്കെടുക്കുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുമെന്നും വലിയ റാലികള്‍ നടത്താനുള്ള സൗകര്യം അവിടെയില്ലെന്നുമാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം.

മോഡി യുവതിയെ നിരീക്ഷിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

യുവതിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നടത്തിയതെന്നും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച അന്വേഷണവും ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കവും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും പിതാവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മോഡിക്കെതിരായ പരാമര്‍ശം: ബേനിക്കെതിരെ പോലീസ് കേസെടുത്തു

രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് നിറുത്താന്‍ ശ്രമിക്കുന്ന, അവര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന മോഡിയെ ഒരു മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും അയാള്‍ ഒരു രാക്ഷസനാണെന്നുമായിരുന്നു ബേനിയുടെ പരാമര്‍ശം.

ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍ മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.

മോഡിയില്‍ നിന്ന്‍ പ്രത്യേക ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് അദാനി

മുന്ദ്രയില്‍ 1993 മുതല്‍ ഗ്രൂപ്പ് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതാണെന്നും ഇവിടെ ആകെ ഏറ്റെടുത്ത ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ മോഡി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നുള്ളൂ എന്നും അദാനി. തുച്ഛമായ വിലയ്ക്കാണ് ഭൂമി ലഭിച്ചതെന്ന ആരോപണവും അദാനി നിഷേധിച്ചു.

വിദ്വേഷ പ്രസംഗം: ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഝാര്‍ഖണ്ഡില്‍ ഏപ്രില്‍ 19-ന് നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

Subscribe to NAVA KERALA