Skip to main content

സത്യപ്രതിജ്ഞ: ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുമെന്ന് പാക്കിസ്ഥാനും ശ്രീലങ്കയും

മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന 151 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ അറിയിച്ചത്. പാക്കിസ്ഥാനും തടവുകാരെ വിട്ടയക്കും.

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് പങ്കെടുക്കും

ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നീതി ആവശ്യപ്പെട്ട് ഇറോം ശര്‍മ്മിള മോഡിയെ കാണും

സുരക്ഷാ ഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക നിയമം എടുത്ത് കളയണമെന്നതാണ് ഇതിനായി 14 വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുടെ ആവശ്യം.

ബി.ജെ.പി സര്‍ക്കാര്‍ 26-ന് സത്യ പ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി 26-ന് വൈകിട്ട് ആറു മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

മോഡിയെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുത്തു

എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. തന്റേത് സാധാരണക്കാരന്റെ സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇത് പ്രതീക്ഷയിലേക്കുള്ള ജനവിധിയാണെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.

മോഡി അദ്വാനിയെ സന്ദര്‍ശിച്ചു; ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച

പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

Subscribe to NAVA KERALA