Skip to main content
ന്യൂഡല്‍ഹി

irom sharmila

 

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ ശ്രമിക്കുമെന്ന് ഇറോം ശര്‍മിള. മാറ്റത്തിനായി ജനങ്ങള്‍ വോട്ട് ചെയ്തത് കൊണ്ട് പുതിയ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ശര്‍മിള പറഞ്ഞു.

 

സുരക്ഷാ ഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന സേനാ പ്രത്യേകാധികാര നിയമം എടുത്തുകളയണമെന്നതാണ് ഇതിനായി 14 വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുടെ ആവശ്യം. ഇരുപത്തി എട്ടാം തീയതി കോടതിയില്‍ ഹാജരാകുന്നതിനായി ശര്‍മിള ഡല്‍ഹിലെത്തും. ഈ അവസരത്തിൽ മോഡിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് ശര്‍മിളയുടെ ശ്രമം.

 

മണിപ്പൂരിലെ ഇംഫാലിനടുത്ത് മലോം താഴ്വരയില്‍ 10 പേരെ സൈന്യം കൂട്ടക്കൊല നടത്തിയ സംഭവത്തെ തുടര്‍ന്ന് 2000 നവംബര്‍ നാലിനാണ് ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. മൂന്നു ദിവസം കഴിഞ്ഞ് ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി. നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ശര്‍മിളക്ക് ഡോക്ടര്‍മാര്‍ മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ച് ദ്രവരൂപത്തില്‍ ആഹാരം നല്‍കി. അന്ന് മുതല്‍ വീടുതടങ്ങലില്‍ കഴിയുന്ന് ഇറോം ശര്‍മിളക്ക് ഇപ്പോഴും ദ്രവരൂപത്തില്‍ ആഹാരം നല്കിക്കൊണ്ടിരിക്കുകയാണ്