ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ റാലികള്‍ക്ക് വാരണാസിയില്‍ വിലക്ക്. വ്യാഴാഴ്ച നടക്കാനിരുന്ന റാലിയുടെ രണ്ട് റാലികള്‍ക്കാണ് ജില്ലാഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. തിരക്ക് കൂടിയ സ്ഥലമായ ബനിയാബാദില്‍ മോഡി പങ്കെടുക്കുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുമെന്നും വലിയ റാലികള്‍ നടത്താനുള്ള സൗകര്യം അവിടെയില്ലെന്നുമാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ് നരേന്ദ്ര മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. മെയ് 12-നാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. വാരണാസിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് നരേന്ദ്ര മോഡി. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസിലെ അജയ് റായ് എന്നിവരാണ് വാരണാസിയില്‍ മോഡിയുടെ പ്രധാന എതിരാളികള്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.