Skip to main content

നരേന്ദ്ര മോഡി വഡോദരയില്‍ പത്രിക സമര്‍പ്പിച്ചു

വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.

മോഡിയും അദ്വാനിയും കേരളത്തില്‍

സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.

മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറി; മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

അനുയായികളുടെ മുന്നില്‍ വച്ച് വൈദ്യുതി പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റര്‍ മിസ്ത്രി നേരിട്ടു കീറി കളയുകയായിരുന്നു. മിസ്ത്രിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളായ നുറോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

സൂപ്പര്‍ഹീറോ മോഡിയും ബി.ജെ.പിയും

മോഡിയുടെ നേതൃത്വം ഇതിനകം തന്നെ സുപ്രധാന മാറ്റമുണ്ടാക്കിയിരിക്കുന്നത് ബി.ജെ.പിയില്‍ തന്നെയാണ്. മോഡിയ്ക്ക് നല്‍കുന്ന വീരപരിവേഷം, അല്ലെങ്കില്‍ ദൈവപരിവേഷം തന്നെ, പാര്‍ട്ടിയും മോഡിയും തമ്മിലുള്ള അന്തരം നേര്‍ത്ത ഒന്നാക്കി മാറ്റുകയാണ്.

ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ രാജിവെച്ചു

ബി.ജെ.പി. അധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോഡിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ് മാറ്റിയേക്കുമെന്ന് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അവരുടെ രാജി പ്രഖ്യാപനം.

മോഡിയെ ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം: പവാര്‍

പരാജയം മുമ്പില്‍ കണ്ട് ശരദ് പവാറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും പ്രസ്താവന നിര്‍ഭാഗ്യകരമാണെങ്കിലും പവാറിന്റെ മാനസിക നില പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നു എന്ന് ബി.ജെ.പി തിരിച്ചടിച്ചു.

Subscribe to NAVA KERALA