Skip to main content

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; മിനിമം നിരക്ക് 8 രൂപയാകും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍പ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം ശുപാര്‍ശ ചെയ്തു.മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനുള്ള തീരുമാനത്തിന് മുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.

ജെ.ഡി.യു യുഡിഎഫ് വിട്ടു

ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു. ഇനി തങ്ങള്‍ എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും, കഴിഞ്ഞ ഏഴ് വര്‍ഷമായി യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ രാഷ്ട്രീയപരമായി നിരവധി നഷ്ടങ്ങള്‍ ഉണ്ടായെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജെ.ഡി.യു ഇടതു മുന്നണിയിലേക്ക്; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍

ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് വിട്ട് എല്‍.ഡി.എഫിലേക്ക്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.പാര്‍ട്ടിയുടെ 14 ജില്ലാ സെക്രട്ടറിമാരും നീക്കത്തെ അനുകൂലിച്ചു.

കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് കാനം രാജേന്ദ്രന്‍

അഴിമതിക്കാരെയും അവസരവാദികളെയും ഒപ്പം ചേര്‍ത്തല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍.എസ്.പിക്കും തിരികെ വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍

രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍, നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് വിടുന്ന കാര്യമോ എല്‍.ഡി.എഫില്‍ ചേരുന്ന കാര്യമോ തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വേണ്ടി വന്നാല്‍ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം: വാര്‍ത്ത തള്ളി കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാര്‍ത്ത തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തലയ്ക്കു സ്ഥിരതയുള്ള ആരും കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to Coimbatore Gang rape