Skip to main content

കെ.ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി ഇല്ല

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്ഥ പരാമര്‍ശം നടത്തിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ  ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം എന്‍.സി.പി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല

ചൊവ്വാഴ്ച ചേരുന്ന എന്‍.സി.പി സംസ്ഥാന സമിതിയോഗം  മന്ത്രിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ചത്തേതെന്നും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണതെന്നും അദ്ദേഹം പറഞ്ഞു

നിയമോപദേശവും തോമസ് ചാണ്ടിക്കെതിര്; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ല

ഭൂമി കൈയേറ്റ വിഷയത്തില്‍  അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം തോമസ് ചാണ്ടിക്കെതിരാണെന്നു സൂചന. കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും സര്‍ക്കാരിന് വിഷയത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

ജോയ്‌സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി

ഇടുക്കി ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എം.പിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്.

തോമസ് ചാണ്ടി വിഷയത്തില്‍ എ.ജി നിയമോപദേശം നല്‍കി: എല്‍.ഡി.എഫ് യോഗം ഞായറാഴ്ച

തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരും. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്‌ക്കായുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

വേങ്ങരയില്‍ യു.ഡി.എഫിനു ഭൂരിപക്ഷം കുറഞ്ഞു; എല്‍.ഡി.എഫിനു നേട്ടം

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരെഞ്ഞെരുപ്പില്‍  കെ.എന്‍.എ ഖാദര്‍ 23310 വോട്ടിന് ജയിച്ചു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിനെയാണ് കെ.എന്‍.എ ഖാദര്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പതിനാലായിരത്തില്‍പരം വോട്ടിന്റെ കുറവാണ് ലീഗ് സ്ഥാനാര്‍ത്തിക്കുണ്ടായിരിക്കുന്നത്

Subscribe to Coimbatore Gang rape