Skip to main content

വേങ്ങരയില്‍ യു.ഡി.എഫിനു ഭൂരിപക്ഷം കുറഞ്ഞു; എല്‍.ഡി.എഫിനു നേട്ടം

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരെഞ്ഞെരുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 23310 വോട്ടിന് ജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിനെയാണ് കെ.എന്‍.എ ഖാദര്‍ പരാജയപ്പെടുത്തിയത്.എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പതിനാലായിരത്തില്‍പരം വോട്ടിന്റെ കുറവാണ് ലീഗ് സ്ഥാനാര്‍ത്തിക്കുണ്ടായിരിക്കുന്നത്.

പ്രതിപക്ഷത്തിന്‍റെ ഉപകരണമാകരുതെന്ന് സി.പി.ഐയോട് കോടിയേരി

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത പ്രക്ഷോഭത്തിലേക്ക്

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി രണ്ട് മുന്നണികളും റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച സംയുക്തമായി സമരം നടത്തും.   

 

വിഷയത്തില്‍ നവംബര്‍ 21-ന് സര്‍വകക്ഷിയോഗം ചേരും. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ വച്ച് ഇന്ന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ധന വകുപ്പ് മന്ത്രി തോമസ്‌ ഐസക്കും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ സംബന്ധിച്ചു.

 

മദ്യനയത്തിന് ലഹരി കൂട്ടാൻ സർക്കാർ ശ്രമം

പവിത്രമായ ചടങ്ങുകളിലും ആഢ്യതയുടെ ഭാഗമായും മദ്യം സ്ഥാനം നേടിയത് എങ്ങനെ സംഭവിച്ചു എന്ന വഴിക്കുള്ള ചിന്തയും പദ്ധതികളുമാണ് മദ്യാസക്തി ഒഴിവാക്കുന്നതിന് ആവശ്യം.

അഴിമതി രഹിത ഭരണത്തിന്റെ ഫലങ്ങള്‍ ഉടന്‍ ദൃശ്യമാകുമെന്ന് നയപ്രഖ്യാപനം
സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്നും സംസ്ഥാനത്തെ പട്ടിണിമുക്തമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. 
Subscribe to Coimbatore Gang rape