Thiruvananthapuram
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍പ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം ശുപാര്‍ശ ചെയ്തു.മിനിമം ചാര്‍ജ് എട്ട് രൂപയാക്കാനുള്ള തീരുമാനത്തിന് മുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും. നിവില്‍ ഏഴ് രൂപയാണ് മിനിമം ചാര്‍ജ്. ഫാസ്റ്റ് പാസഞ്ചറിലെ നിരക്ക് 10ല്‍ നിന്ന് 11 ആകും.
നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഈ മാസം 16 മുതല്‍ അനിശ്ചിത കാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന് ഇടതുമുന്നണി യോഗത്തില്‍ ഉണ്ടായത്.
