നിലവിലുള്ളത് പൊളിയുമ്പോൾ ഏറെ പേർക്കും ആശങ്കയുണ്ടാകും. എന്നാൽ പുതിയത് രൂപപ്പെടണമെങ്കിൽ പഴയത് പൊളിഞ്ഞേ പറ്റൂ. ആ രീതിയിൽ കേരളം സമഗ്രമായി ഒരു പൊളിയലിൻ്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് . ദയനീയമെന്ന് പറയട്ടെ , എല്ലാം പൊളിയുമ്പോഴും പുതുതായി അനുനിമിഷം പുനർനിർമ്മിച്ച് പൊളിയൽ പ്രതിഭാസത്തിൽ നിന്ന് മാറിനിൽക്കേണ്ട മാധ്യമങ്ങളാണ് ആദ്യം പൊളിഞ്ഞടിഞ്ഞു തുടങ്ങിയത്.
ഐഫോൺ ഉപഭോക്താക്കളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഐഫോൺ 16 കൊണ്ട് കാര്യമായി പ്രയോജനം ഉണ്ടാവുകയുള്ളൂ.ഐഫോൺ 15 ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ൽഉണ്ടെന്ന് അവകാശപ്പെടാൻ പറ്റില്ല. രണ്ടും കാഴ്ചയിലും വലിയ വ്യത്യാസമില്ല.താരതമ്യേന ഐഫോൺ 16ന് കുറച്ച് ഭാരക്കുറവ് ഉണ്ടാവും. ഐഫോൺ 15 ൽ നിന്ന് കാര്യമായ വ്യത്യാസം 16 ൽ ഉള്ളത് അതിൽ ആപ്പിൾ ഇൻറലിജൻസ് ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്.കോർപ്പറേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അതുപോലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമൊക്കെ അത് ചിലപ്പോൾ കൂടുതൽ പ്രയോജനകരമായിരിക്കും.
ഇല്ലസ്ട്രേറ്റർമാർക്ക് മേച്ചിൽപ്പുറങ്ങൾ തേടേണ്ടി വരുന്നു
